നടപടികൾ പൂർത്തിയായി; നിലമ്പൂരിൽ നിന്ന് മൃതദേഹങ്ങൾ മേപ്പാടിയിലേക്ക് കൊണ്ടുപോകുന്നു

news image
Jul 31, 2024, 4:59 am GMT+0000 payyolionline.in

മലപ്പുറം: വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും ഉരുൾപൊട്ടലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നും വയനാട്ടിലേക്ക് കൊണ്ടുപോകുന്നു. 34 മൃതദേഹങ്ങളും 26 മൃതദേഹ അവശിഷ്ടങ്ങളുമാണ് 28 വാഹനങ്ങളിലായി മേപ്പാടി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്. ബന്ധുക്കൾക്ക് തിരിച്ചറിയാനുള്ള സൗകര്യം പരിഗണിച്ചാണ് നടപടി.

സർക്കാർ നിർദ്ദേശത്തെ തുടർന്നാണ് മലപ്പുറം ഡെപ്യൂട്ടി കളക്ടർ പി സുരേഷ്  ജില്ലാ ആശുപത്രിയിലെത്തി മൃതദേഹം മേപ്പാടി സി എച്ച് സിയിലേക്ക് മാറ്റാനുള്ള നടപടികൾ സ്വീകരിച്ചത്. മൃതദേഹങ്ങൾ കൊണ്ടു പോകാനുള്ള ആംബുലൻസുകൾ ഉടൻ ആശുപത്രിയിലെത്തിക്കും. തുടർന്ന് നാടുകാണിചുരം വഴി മൃതദേഹങ്ങൾ മേപ്പാടിയിലെത്തിക്കുമെന്ന് ഡെപ്യൂട്ടി കളക്ടർ പി സുരേഷ്  പറഞ്ഞു.

നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ച മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും  പോസ്റ്റ്‌ മോർട്ടം നടപടികൾ രാവിലെയോടെ പൂർത്തീകരിച്ചിരുന്നു. രണ്ട് മൃതദേഹങ്ങൾ മാത്രമാണ് ബന്ധുക്കൾ എത്തി തിരിച്ചറിഞ്ഞത്. വയനാട്മേപ്പാടി സിയാ നസ്റിൻ (11), ചൂരമല ആമക്കുഴിയിൽ മിൻഹാ ഫാത്തിമ (14) എന്നിവരെയാണ് ഇതുവരെ തിരച്ചറിഞ്ഞത്. ഇവരെ ബന്ധുക്കൾ  ഏറ്റുവാങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe