കൊച്ചി> നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാർഡ് ചോർന്ന സംഭവത്തിൽ അതിജീവിത നൽകിയ ഹർജിയിൽ വാദം മാറ്റി വെക്കണമെന്ന് ദിലീപ് ഹൈക്കോടതിയിൽ ആവശ്യപ്പെട്ടു. കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലെ വാദം മാറ്റി വെക്കണമെന്നാണ് ആവശ്യം.
ഹർജി വിധി പറയാൻ മാറ്റി. കേസിൽ ദിലിപിന് മാത്രമാണല്ലോ പരാതിയെന്ന് കോടതി ചോദിച്ചു. അതിജീവിതയുടെ ആവശ്യം ന്യായമാണെന്ന് സർക്കാർ കോടതിയെ അറയിച്ചു.
അതേസമയം നടിയെ അക്രമിച്ച സംഭവത്തിലെ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട കേസിൽ അമിക്വസ് ക്യൂറിയായി അഡ്വ. രഞ്ജിത്ത് മാരാരെ ഹൈക്കോടതി നിയമിച്ചു