നടി അപർ‌ണ നായർ മരിച്ച നിലയിൽ

news image
Sep 1, 2023, 2:33 am GMT+0000 payyolionline.in

തിരുവനന്തപുരം: സിനിമാ സീരിയൽ താരം അപർ‌ണ നായരെ വീട്ടിനുളളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കരമന തളിയിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ ( വ്യാഴം) വൈകിട്ടോടെയാണ് അപർണയെ തൂങ്ങിയ നിലയിൽ വീട്ടിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവം നടക്കുമ്പോൾ അമ്മയും സഹോദരിയും വീട്ടിലുണ്ടായിരുന്നതായി വിവരമുണ്ട്. അസ്വാഭാവിക മരണത്തിന് കരമന പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഭർത്താവ്: സഞ്ജിത്, മക്കൾ: ത്രയ, കൃതിക. മേഘതീർഥം, മുദ്ദുഗൗ, അച്ചായൻസ്, കോടതി സമക്ഷം ബാലൻ വക്കീൽ, കൽക്കി തുടങ്ങിയ സിനിമകളിലും ചന്ദനമഴ, ആത്മസഖി, മൈഥിലി വീണ്ടും വരുന്നു, ദേവസ്പർശം, തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe