കട്ടപ്പന: തെറ്റിപ്പിരിഞ്ഞ ഭാര്യയെ വഴിയിൽ തടഞ്ഞുനിർത്തി കാലുതല്ലിയൊടിച്ച ഭർത്താവ് അറസ്റ്റിൽ. കൊങ്ങിണിപ്പടവ് നാലുകണ്ടത്തിൽ ദിലീപാണ് (45) അറസ്റ്റിലായത്.
തിങ്കളാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. ദിലീപും ഭാര്യ ആശയും മാസങ്ങളായി പിണങ്ങിക്കഴിയുകയായിരുന്നു. ഭാര്യ ജോലിക്ക് പോകുന്ന സമയം മനസ്സിലാക്കി റോഡിൽ തടഞ്ഞുനിർത്തി ദിലീപ് മർദിക്കുകയായിരുന്നു. മർദനത്തിൽ ആശയുടെ കാൽ ഒടിഞ്ഞു.
തുടർന്ന് കട്ടപ്പന പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തു. തെറ്റിപ്പിരിഞ്ഞ ഭാര്യ വീട്ടിൽ തിരികെയെത്താത്തതിനാണ് കാല് തല്ലിയൊടിച്ചതെന്നാണ് ദിലീപ് പൊലീസിനോട് പറഞ്ഞത്.