നടൻ ബാല അധിക്ഷേപ യൂട്യൂബർ “ചെകുത്താനെ’ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയതായി പരാതി

news image
Aug 5, 2023, 3:33 am GMT+0000 payyolionline.in

തൃക്കാക്കര : നടൻ ബാല തോക്കുചൂണ്ടി വധഭീഷണി മുഴക്കിയതായി ബ്ലോഗറുടെ പരാതി. ചെകുത്താൻ എന്ന പേരിൽ സമു ഹമാധ്യങ്ങളിലൂടെ അധിക്ഷേപ വീഡിയോ ചെയ്യുന്ന തിരുവല്ല സ്വദേശി അജു അലക്‌സാണ് തൃക്കാക്കര പൊലീസിൽ പരാതി നൽകി യത്.

 

വെള്ളി വൈകീട്ട് 6.30ന് ബാലയും ഒരുസംഘം ആളുകളും ബിജു താമസിക്കുന്ന ഉണിച്ചിറയിലുള്ള ഫ്ലാറ്റിലെക്ക് കയറി തോക്കുചൂണ്ടി മുറി തല്ലിപ്പൊളിച്ചു. ഫ്ലാറ്റിലുണ്ടായിരുന്ന അജുവിന്റെ സുഹൃത്ത് കാസർകോട് സ്വദേശി മുഹമ്മദ് അബ്‌ദുൾ ഖാദറിനെ തോക്കുചൂണ്ടി ഭീഷണി പ്പെടുത്തുകയും ചെയ്‌തു. തിയേറ്ററിൽ റിവ്യൂ പറഞ്ഞ് പ്രസിദ്ധനായ ആറാട്ടണ്ണൻ എന്നുവിളിക്കുന്ന സന്തോഷ് വർക്കിയും ഒപ്പമുണ്ടായതായി പരാതിക്കാർ പറയുന്നു.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് തെളിവുകൾ ശേഖരിക്കാൻ ഒരുങ്ങുകയാണ് പൊലീസ്. നടൻ മോഹൻലാലിനെ അധിക്ഷേപിക്കുന്ന രീതിയിൽ സന്തോഷ് വർക്കി പരാമർശങ്ങൾ നടത്തിയിരുന്നു, ബാല ഇടപ്പെട്ട് ഈ പരാമർശങ്ങൾ തിരുത്തി. സന്തോഷ് വർക്കി യെക്കൊണ്ട് മാപ്പുപറയിച്ച് വീഡിയോ പോസ്റ്റ് ചെയ്‌തു. ഇതിനുപിന്നാലെ ബാലക്കെതിതിരെ ചെകുത്താൻ ബിജു അലക്‌സ് ചെയ്‌ത വീഡിയോ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമം നടത്തിയതെന്ന് പരാതിയിൽ പറയുന്നു. നേരത്തെ യൂട്യൂബർ ജെയ്‌ബിയെ അസഭ്യം പറഞ്ഞുകൊണ്ടുള്ള വീഡിയോ ചെയ്‌തതിന്‌ ചെകുത്താനെതിരെ കേസെടുത്തിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe