കൊച്ചി > നടന്‍ ബാല വിവാഹിതനായി. ബാലയുടെ ബന്ധു കോകിലയാണ് വധു. ഇന്ന് രാവിലെ കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തിലായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വീണ്ടും വിവാഹിതനാകാനാഗ്രഹിക്കുന്നതായി ബാല നേരത്തെ അറിയിച്ചിരുന്നു. ബാലയുടെ മൂന്നാം വിവാഹമാണിത്.
ഗായിക അമൃത സുരേഷിനെയാണ് ബാല ആദ്യം വിവാഹം ചെയ്തത്. അമൃതയ്ക്കും ബാലയക്കും ഒരു മകളുണ്ട്. അമൃതയുമായുള്ള വിവാഹമോചനത്തിന് ശേഷം ബാല ഡോ. എലിസബത്തിനെ ബാല വിവാഹം ചെയ്തിരുന്നെങ്കിലും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്തിരുന്നില്ല.