ചെന്നൈ: ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടൻ മൻസൂർ അലി ഖാൻ കുഴഞ്ഞുവീണു. വെല്ലൂരിൽ സ്വതന്ത്ര സാഥാനാർഥിയായി മത്സരിക്കുന്ന നടൻ പ്രചാരണം നടത്തുന്നതിനിടെ നെഞ്ചുവേദനയെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിലവിൽ നടൻ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ജനനായക പുലിഗൾ പാർട്ടിയുടെ സ്ഥാപകനാണ് മൻസൂർ അലി ഖാൻ. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.