നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

news image
May 8, 2025, 1:45 pm GMT+0000 payyolionline.in

 

നടൻ വിനായകനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊല്ലത്തെ പഞ്ചനക്ഷ ഹോട്ടലിൽ പ്രശ്നമുണ്ടാക്കിയതിനാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. അഞ്ചാലുംമൂട് പൊലീസാണ് വിനായകനെ കസ്റ്റഡിയിൽ എടുത്തത്. വിനായകനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്ന് വിനായകൻ പോലീസ് സ്റ്റേഷനിലും ബഹളം തുടർന്നുവെന്നും വിവരങ്ങൾ ഉണ്ട്.എപ്പോഴും വിവാദങ്ങളിൽ ചെന്ന് ചാടുന്ന ആളാണ് നടൻ വിനായകൻ. ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നഗ്നതാ പ്രദര്‍ശനം നടത്തുകയും അയല്‍വാസിയെ അസഭ്യം പറയുകയും ചെയ്ത നടൻ കുറച്ചു നാളുകൾക്ക് മുൻപാണ് വിവാദത്തിൽ ആയത്. ബാല്‍ക്കണിയില്‍ നില്‍ക്കുന്ന വിനായകന്‍ വസ്ത്രം അഴിച്ച് നഗ്നത പ്രദര്‍ശിപ്പിക്കുന്നതിന്റെയും അസഭ്യം പറയുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങളാണ് അന്ന് പുറത്തുവന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe