നന്തി : ഇരുപതാം മൈൽസിൽ സർവീസ് റോഡിലെ ഡ്രെയിനേജിൽ വീണ സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് രാവിലെയാണ് സംഭവം.
കഴിഞ്ഞ ദിവസങ്ങളിൽ പല വാഹനങ്ങളും ഇവിടെ അപകടത്തിൽ പെട്ടിരുന്നു . കഴിഞ്ഞ ദിവസം ഇവിടെ സ്വകാര്യ ബസ് ഡ്രൈനേജിലേക്ക് താഴ്ന്ന് അപകടം ഉണ്ടായിരുന്നു.
ഇതേ സ്ഥലത്ത് റോഡിലെ കുഴിയിൽ വീണ് ലോറി മറിഞ്ഞും അപകടം ഉണ്ടായിരുന്നു. മഴ തുടരുന്നതിനാൽ റോഡിൽ വെള്ളക്കെട്ടുണ്ട്. ഇതേ തുടർന്ന് റോഡിലെ കുണ്ടും കുഴികളും ഡ്രൈവർമാർക്ക് കാണാൻ സാധിക്കാത്തതാണ് അപകടത്തിന് ഇടയാക്കുന്നത്.
ഈ സ്ലാബ് തകർന്ന ഭാഗം നാട്ടുകാർ ബ്ലോക്ക് ചെയ്തിരുന്നു . വഗാഡ് കഴിഞ്ഞ ദിവസം ഇത് എടുത്ത് മാറ്റുകയായിരുന്നു. സ്ലാബ് തകർന്ന് അപകടങ്ങൾ തുടർക്കഥയാവുന്നത് നാട്ടുകാരിൽ രോഷം ഉയർത്തുന്നു.

