നന്തി – കിഴൂർ റോഡ് അടക്കുന്നതിനെതിരെ ഉപരോധം സമരം

news image
Oct 29, 2025, 9:47 am GMT+0000 payyolionline.in

നന്തി : എൻ.എച്ച് 66 നിർമാണത്തിൻ്റ ഭാഗമായി നന്തി -കിഴുർ റോഡ് അടക്കപ്പെടുന്ന തിരുമാനം എൻ.എച്ച് അധികൃതർ മാറ്റണമെന്നാവശ്യപ്പെട്ട് നന്തിയിലെ വാഗാദ് കരാർ കമ്പനി ഓഫീസ് മൂടാടി പഞ്ചായത്ത് എൻ.എച്ച് 66 ജനകിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു. വിവിധ ഘട്ടങ്ങളിലായി നടത്തിയ നിവേദനങ്ങൾക്കും സമരങ്ങൾക്കും ഇത് വരെ പരിഹാരം ഉണ്ടാവാത്തതാണ് ഉപരോധത്തിലേക് കമ്മിറ്റി കടന്നത്. സ്ത്രീകളടകം നൂറുകണക്കിനാളുകൾ സമരത്തിൽ പങ്കെടുത്തു. തീരുമാനം മാറ്റിയില്ലെങ്കിൽ തുടർച്ചയായ ഉപരോധ സമരം ആരംഭിക്കുമെന്ന് കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. നന്ദി ഇരുപതാം മൈൽ സർവീസ് റോഡിൻ്റ ശോചനീയാവസ്ഥ അടിയന്തിര മായി പരിഹരിക്കണമെന്നും സമരസമിതി ആവശ്യ പ്പെട്ടു.

ഗ്രാമപ ഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ സമരം ഉത്ഘാടനം ചെയ്തു. കമ്മിറ്റി ചെയർമാൻ കിഴക്കയിൽ രാമകൃഷണൻ അധ്യക്ഷനായി ജില്ലാപഞ്ചായത്തംഗം എം.പി. ശിവാനന്ദർ എൻ .വി.എം സത്യൻ, കെ.ജിവാനന്ദൻ മാസ്റ്റർ, ഷീജ പട്ടേരി ടി.കെ. ഭാസ്കരൻ പപ്പൻ മൂടാടി, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, കെ.എം. കുഞ്ഞിക്കണാരൻ, സി. ഗോപാലൻ, സി.എ. റഹ്മാൻ -സിറാജ് മുത്തായം, റസൽ നന്തി, സനീർ വില്ലം കണ്ടി -സുനിൽ അക്കമ്പത്ത് – ശ്രീലത കെ – ഒ-രാഘവൻ മാസ്റ്റർ, എൻ ശ്രീധരൻ എന്നിവർ സംസാരിച്ചു. എം.പി അഖില, രജില,ടി.എം. വിശ്വൻ ചെല്ലട്ടം കണ്ടി, ഷമീർ എന്നിവർ നേതൃത്വം നൽകി. വി.വി.സുരേഷ് സ്വഗതവും, കെ.ടി. നാണു നന്ദിയും പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe