നന്തി മേൽപ്പാലത്തിൽ പച്ചക്കറി ലോറി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി; ഡ്രൈവർക്ക് പരിക്ക്

news image
Jun 28, 2026, 6:49 am GMT+0000 payyolionline.in

കൊയിലാണ്ടി: ദേശീയപാതയിൽ നന്തി റെയിൽവേ മേൽപ്പാലത്തിൽ പച്ചക്കറി കയറ്റിവന്ന ലോറി നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറി അപകടം. ഇന്ന് രാവിലെ 7.25ഓടെയായിരുന്നു സംഭവം. കോഴിക്കോട് ഭാഗത്ത് നിന്നും വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു.

ഫുട്പാത്തിന്റെ സംരക്ഷണഭിത്തിയിൽ ഇടിച്ചുനിന്നതിനാലാണ് ദുരന്തം ഒഴിവായത്. നിയന്ത്രണം വിട്ട ലോറി അൽപം കൂടി മുന്നോട്ട് നീങ്ങിയിരുന്നെങ്കിൽ മേൽപ്പാലത്തിൽ നിന്ന് താഴെയുള്ള റെയിൽവേ ട്രാക്കിലേക്ക് പതിക്കുമായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. അപകടസമയത്ത് ഫുട്പാത്തിലൂടെ കാൽനടയാത്രക്കാർ ഇല്ലാതിരുന്നതും അപകടത്തിന്റെ ആഘാതം കുറച്ചു.

അപകടത്തിൽ പരിക്കേറ്റ ലോറി ഡ്രൈവറുടെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ഇയാളെ ഉടൻ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe