കൊയിലാണ്ടി: നമ്പ്രത്തുകരയിൽ കനാൽ പൊട്ടി കടകളിലേക്ക് വെള്ളം ഇരച്ചുകയറി. കുറ്റ്യാടി ഇടതുകര കനാലിന്റെ നടേരി ഭാഗത്തേക്കുള്ള സബ് കനാലാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ പൊട്ടിയത്. ജനവാസമില്ലാത്ത സമയത്തായതിനാൽ വലിയ അപകടം ഒഴിവായി.
കനാൽ പൊട്ടി വൻതോതിൽ വെള്ളം പുറത്തേക്ക് ഒഴുകിയതോടെ നമ്പ്രത്തുകര ടൗണിലെ അഞ്ചോളം കടകളിൽ വെള്ളം കയറി. ചിക്കൻ സ്റ്റാൾ ഉൾപ്പെടെയുള്ള കടകളിലാണ് നാശനഷ്ടമുണ്ടായത്. ചിക്കൻ സ്റ്റാളിനുള്ളിൽ വെള്ളം കയറിയതിനെത്തുടർന്ന് നിരവധി കോഴികൾ ചത്തു. മറ്റ് കടകളിലെ സാധനസാമഗ്രികളും വെള്ളം കയറി നശിച്ച നിലയിലാണ്.
