കൊയിലാണ്ടി: ക്ഷേത്രത്തിലെ ഭണ്ഡാരം കുത്തി തുറന്ന് മോഷണം. നമ്പ്രത്തുകര വെളിയണ്ണൂർ തെരു ഗണപതി ക്ഷേത്രത്തിലെ ഭണ്ഡാരമാണ് മോഷ്ടിച്ചത്. മൂന്നു ഭണ്ഡാരങ്ങളാണ് കുത്തി തുറന്നത്.
നവരാത്രികാലം മുതലുള്ള പണം ഭണ്ഡാരത്തിൽ ഉള്ളതായാണ് പറയുന്നത്. ഒരു ഭണ്ടാരം കുത്തിതുറന്നശേഷം സമീപത്തെ പറമ്പിലെക് വലിച്ചെറിഞ്ഞിട്ടുണ്ട്. രണ്ടെണ്ണം തകർത്തനിലയിലാണ്. നല്ലൊരുതുക നഷ്ടപ്പെട്ടതായാണ് കമ്മിറ്റിക്കാർ പറയുന്നത്. കൊയിലാണ്ടി പോലീസിൽ പരാതി നൽകി.