കൊച്ചി: വയനാട്ടിലെ നരഭോജി കടുവയെ വെടിവെച്ചുകൊല്ലാനുള്ള സർക്കാർ ഉത്തരവ് ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഹർജിക്കാർക്ക് 25,000 രൂപ പിഴ വിധിച്ചാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഹർജി തള്ളിയത്.
രണ്ടാഴ്ചയ്ക്കുള്ളിൽ പിഴ നിയമ സേവന അതോറിറ്റിയിൽ അടയ്ക്കണമെന്നും നിർദേശിച്ചു. മനുഷ്യനെ കൊന്നത് നിസാരമായ പ്രശ്‌നമല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.