നവകേരള സദസിനിടെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനെ മര്‍ദ്ദിച്ച പ്രതി അറസ്റ്റിൽ

news image
Jan 16, 2024, 5:26 pm GMT+0000 payyolionline.in

കായംകുളം: നവകേരള സദസ്സ് വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച പ്രതി അറസ്റ്റിൽ. കായംകുളത്ത് കഴിഞ്ഞ മാസം 16 ന്  നടന്ന നവകേരള സദസ്സുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സഞ്ചരിച്ച നവകേരള സദസ്സ് വാഹന വ്യൂഹത്തിന് നേരെ കരിങ്കൊടി കാണിച്ച ഭിന്നശേഷിക്കാരനായ യൂത്ത് കോൺഗ്രസ് സംസ്ഥാന സെകട്ടറി അജിമോൻ കണ്ടല്ലൂരിനെ മർദ്ദിച്ച കേസിലാണ് അറസ്റ്റ്. ഡി വൈ എഫ് ഐ. പ്രവർത്തകനായ മാവേലിക്കര  ഭരണിക്കാവ് വില്ലേജിൽ തെക്കേ മങ്കുഴി പാപ്പാടിയിൽ വീട്ടിൽ  അനൂപ് വിശ്വനാഥൻ (30) കഴിഞ്ഞ ദിവസമാണ് അറസ്റ്റിലായത്. ഈ കേസിൽ ഒളിവിലായിരുന്ന പ്രതി കേരള ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് പൊലീസ് മുമ്പാകെ കീഴടങ്ങിയത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

 

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe