നവരാത്രി ആഘോഷം; സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി

news image
Sep 26, 2025, 12:10 pm GMT+0000 payyolionline.in

സെപ്റ്റംബർ 30 ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു. ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി (പൂജവയ്പ്പ്), സംസ്ഥാനത്തെ സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾക്കും, സംസ്ഥാനത്ത് നെഗോഷ്യബിൾ ഇൻസ്ട്രമെൻ്റ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും, പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ദുർഗ്ഗാഷ്ടമി ദിവസമായ 2025 സെപ്റ്റംബർ 30 ചൊവ്വാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവിറങ്ങി.

എന്നാൽ സെപ്റ്റംബർ 30 ന് നിയമസഭാ സമ്മേളനം നടക്കുന്നതിനാൽ, നിയമസഭയുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് അവധിയുണ്ടാകില്ല. നിലവിൽ ഒക്ടോബർ 1, 2 തീയതികളിലും സംസ്ഥാനത്ത് പൊതുഅവധിയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe