‘നാടകം നടത്തിയത് നിർദേശങ്ങൾ ലംഘിച്ച്, അച്ചടക്ക നടപടി തുടങ്ങി’; വിവാദത്തിൽ വിശദീകരണവുമായി ഹൈക്കോടതി

news image
Jan 27, 2024, 11:17 am GMT+0000 payyolionline.in

കൊച്ചി: റിപ്പബ്ലിക്  ദിനത്തിലെ നാടക വിവാദത്തിൽ വിശദീകരണവുമായി ഹൈക്കോടതി. പരിപാടിയുടെ സംഘാടകർക്ക് നൽകിയ നിർദേശങ്ങൾ ലംഘിച്ചാണ് നാടകം നടന്നതെന്ന് ഹൈക്കോടതി വ്യക്തമാക്കി. ദേശീയ ഐക്യത്തിന്റെ സന്ദേശം നൽകുന്നതായിരിക്കണം  നാടകത്തിന്റെ ഉള്ളടക്കം  എന്ന് നിർദേശിച്ചിരുന്നു. ഈ നിർദേശം അവഗണിക്കപ്പെട്ടെന്ന് കോടതി വ്യക്തമാക്കി. നാടകത്തിന്റെ സംഘാടനവുമായി ബന്ധപ്പെട്ട് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടി തുടങ്ങിയതായും ഹൈക്കോടതി അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഹൈക്കോടതി അസിസ്റ്റൻറ് റജിസ്ട്രാർ ടി.എ.സുധീഷ്, കോർട്ട് കീപ്പർ പി.എം.സുധീഷ് എന്നിവരെ കഴിഞ്ഞ ദിവസം  അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe