നാടിനെ കണ്ണീരിലാഴ്ത്തി ഇരട്ട മരണം: പേരക്കുട്ടിയുടെ മരണവാർത്തയ്ക്ക് പിന്നാലെ വടകരയിൽ അച്ഛമ്മയും കുഴഞ്ഞുവീണു മരിച്ചു

news image
Mar 7, 2026, 11:26 am GMT+0000 payyolionline.in

വടകര: പ്രവാസിയായ പേരക്കുട്ടിയുടെ മരണവാർത്തയറിഞ്ഞ ആഘാതത്തിൽ വടകരയിൽ അച്ഛമ്മ കുഴഞ്ഞുവീണു മരിച്ചു. ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ച പൊൻമേരി പറമ്പിൽ കീഴേത്തറ ഹൗസിൽ (ഏറത്തന്റെവിട തെക്കേ മുറിയിൽ) ദീപക്കിന്റെ (38) മരണവാർത്തയ്ക്ക് പിന്നാലെയാണ് അച്ഛമ്മ ലീല (85) അന്തരിച്ചത്.

ഇന്ന് രാവിലെയാണ് ദീപക്കിന്റെ മരണവിവരം നാട്ടിലറിയുന്നത്. പ്രിയപ്പെട്ട പേരക്കുട്ടിയുടെ വേർപാട് അറിഞ്ഞ ഉടൻ തന്നെ ലീല കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ വില്യാപ്പള്ളി എം.ജെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേതനായ കൃഷ്ണന്റെ ഭാര്യയാണ് ലീല. ദിനേശ് കുമാർ, പ്രമീള എന്നിവർ മക്കളാണ്.

ഒമാനിലെ അൽ അൻസബ് ഫലജ് അൽ ഷാമിൽ ‘ഓഷ്യൻ റസ്റ്റോറന്റ്’ ജീവനക്കാരനായിരുന്നു ദീപക്. ഒരേദിവസം തന്നെയുണ്ടായ ഈ രണ്ട് വേർപാടുകളുടെ നടുക്കത്തിലാണ് ഈ കുടുംബവും നാടും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe