നാദാപുരം വിലങ്ങാട് പുഴയോരത്ത് ദുരൂഹ സാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

news image
Mar 16, 2024, 4:11 pm GMT+0000 payyolionline.in

നാദാപുരം∙ വിലങ്ങാട് പുഴയോരത്ത് ദുരൂഹ സാഹചര്യത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയനാട് നിരവിൽപ്പുഴ അരിമല കോളനിയിൽ സോണിയ (40) ആണ് വിലങ്ങാട് വാളൂക്ക് പുഴയിൽ മരിച്ചത്. ഇന്നലെ രാത്രിയാണ് പുഴയിലെ പാറക്കെട്ടിനടിയിൽ മൃതദേഹം കണ്ടെത്തിയത്.

ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ പരിശോധിച്ചപ്പോഴാണ് മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. മൃതദേഹത്തില്‍ പരുക്കുകളുണ്ട്. ഭർത്താവ്: പരേതനായ മോഹൻ (വിലങ്ങാട് കെട്ടിൽ കോളനി). ഭർത്താവ് മരിച്ച ശേഷം സോണിയ വയനാട്ടിൽ ആയിരുന്നു താമസം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe