നാദാപുരം : പേരോട് ടൗണിനു സമീപം കാറിനുള്ളിൽ പടക്കം പൊട്ടി യുവാക്കൾക്ക് ഗുരുതര പരുക്ക്. പൂവുള്ളതിൽ മുഹമ്മദ് ഷഹറാസ് (32), ബന്ധു റയീസ് (26) എന്നിവർക്കാണ് പരുക്കേറ്റത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. തലശേരിയിൽ നിന്നും പടക്കം വാങ്ങി നാദാപുരത്തേക്ക് വരുംവഴി ആയിരുന്നു അപകടം.
യുവാക്കൾ കാറിനുള്ളിൽ വച്ച് പടക്കത്തിനു തികൊളുത്തിയതാണ് അപകട കാരണമെന്നാണ് പൊലീസ് പറയുന്നത്. കാറിനു സാരമായ കേടുപാട് സംഭവിച്ചിട്ടുണ്ട്. നാദാപുരം പൊലീസ് കേസെടുത്തു