നാദാപുരത്ത് കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം; അഞ്ച് മാസമായ കുട്ടിക്ക് ഉള്‍പ്പെടെ പരുക്ക്

news image
Apr 20, 2025, 2:04 pm GMT+0000 payyolionline.in

നാദാപുരം: കല്ലാച്ചി- വളയം റോഡില്‍ കാറില്‍ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം. അഞ്ച് മാസം പ്രായമായ കുട്ടി ഉള്‍പ്പെടെ 4 പേര്‍ക്ക് പരുക്കേറ്റു.

മറ്റൊരു വാഹനത്തില്‍ എത്തിയ 6 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. കുടുംബം സഞ്ചരിച്ച കാറില്‍ ഇവരുടെ വാഹനം ഇടിച്ചത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിന് ഇടയാക്കിയത്.

കല്ലാച്ചി- വളയം റോഡില്‍ വിഷ്ണുമംഗലം പാലത്തിന് സമീപം വൈകിട്ട് 3 മണിയോടെയാണ് സംഭവം. കല്ലാച്ചിയിൽ നിന്ന് പുളിയാവ് ഭാഗത്തേക്ക് പോകുകയായിരുന്ന കാര്‍യാത്രക്കാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. വളയം ഭാഗത്ത് നിന്ന് കല്ലാച്ചി ഭാഗത്തേക്ക് വരികയായിരുന്ന വിവാഹ സംഘം ഓടിച്ച ഥാര്‍ ജീപ്പ് ചെക്യാട് സ്വദേശികള്‍ സഞ്ചരിച്ച കാറില്‍ ഇടിച്ചത് ചോദ്യം ചെയ്തതാണ് സംഘര്‍ഷത്തിനിടയാക്കിയത്. ജീപ്പില്‍ ഉണ്ടായിരുന്ന 6 പേര്‍ അടങ്ങുന്ന സംഘം കാര്‍ യാത്രക്കാരായ കുടുംബത്തെ അക്രമിക്കുകയായിരുന്നു.

കാറിന്റെ ഗ്ലാസ് അടിച്ച് തകര്‍ക്കുകയും യാത്രക്കാരെ അക്രമിക്കുകയും ചെയ്‌തെന്നാണ് പരാതി. പരുക്കേറ്റവര്‍ നാദാപുരം ഗവ. ആശുപത്രിയില്‍ ചികിത്സ തേടി. സംഭവസ്ഥലത്തെത്തിയ വളയം പൊലീസ് അന്വേഷണം ആരംഭിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe