വിവിധ കമാൻഡുകളിലെ വിവിധ ഗ്രൂപ്പ് ‘ബി (നോൺഗസറ്റഡ്)’, ഗ്രൂപ്പ് ‘സി’ തസ്തികകളിലേക്ക് ഇന്ത്യൻ നാവികസേന നിയമന വിജ്ഞാപനം പ്രസിദ്ധീകരിച്ചു.
ഒഴിവുള്ള തസ്തികകൾ: സ്റ്റാഫ് നഴ്സ് 1, ചാർജ്മാൻ (നേവൽ ആവിയേഷൻ) 1, ചാർജ്മാൻ: അമ്യൂണിഷൻ വർക്ക്ഷോപ്പ് 8, മെക്കാനിക് 49, അമ്യൂണിഷൻ ആൻഡ് എക്സ്പ്ലോസീവ്സ് 53, ഇലക്ട്രിക്കൽ 38, ഇലക്ട്രോണിക്സ് ആൻഡ് ഗൈറോ 5, വെപ്പൺ ഇലക്ട്രോണിക്സ് 5, ഇൻസ്ട്രുമെന്റ് 2, മെക്കാനിക്കൽ 11, ഹീറ്റ് എഞ്ചിൻ 7, മെക്കാനിക്കൽ സിസ്റ്റംസ് 4 , മെറ്റൽ 21 , ഷിപ്പ് ബിൽഡിങ് 11, മിൽറൈറ്റ് 5, ഓക്സിലറി 3, റഫർ & എസി 4, മെക്കട്രോണിക്സ് 1, സിവിൽ വർക്സ് 3, മെഷീൻ 2, പ്ലാനിങ്–-പ്രൊഡക്ഷൻ–-കൺട്രോൾ 13, അസിസ്റ്റന്റ് ആർട്ടിസ്റ്റ് റീടച്ചർ 2, ഫാർമസിസ്റ്റ് 6, കാമറാമാൻ 1, സ്റ്റോർ സൂപ്രണ്ട് (ആർമമെന്റ്) 8, ഫയർ എൻജിൻ ഡ്രൈവർ 14, ഫയർമാൻ 30, സ്റ്റോർ കീപ്പർ/ സ്റ്റോർ കീപ്പർ (ആർമമെന്റ്) 178, സിവിലിയൻ മോട്ടോർ ഡ്രൈവർ ഓർഡിനറി ഗ്രേഡ് 117, ട്രേഡ്സ്മാൻ മേറ്റ് 207, പെസ്റ്റ് കൺട്രോൾ വർക്കർ 53, ഭണ്ഡാരി 01, ലേഡി ഹെൽത്ത് വിസിറ്റർ 01, മൾട്ടി ടാസ്കിങ് സ്റ്റാഫ് (മിനിസ്റ്റീരിയൽ) 09, നോൺ ഇൻഡസ്ട്രിയൽ)/ വാർഡ് സഹൽക്ക 81, ഡ്രസ്സർ 02, ധോബി 04, മാലി 06, ബാർബർ 04, ഡ്രാഫ്റ്റ്സ്മാൻ (കൺസ്ട്രക്ഷൻ) 02.
ആകെ ഒഴിവുകൾ: 1110, തെരഞ്ഞെടുത്തവരെ ബന്ധപ്പെട്ട കമാൻഡുകളുടെ അഡ്മിനിസ്ട്രേറ്റീവ് നിയന്ത്രണത്തിലുള്ള യൂണിറ്റുകളിൽ നിയമിക്കും. ഇന്ത്യയിലെവിടെയുമുള്ള നേവൽ യൂണിറ്റുകളിൽ നിയമനം ലഭിക്കാം.
യോഗ്യത, പ്രായപരിധി മുതലായ വിശദവിവരങ്ങൾക്ക് സന്ദർശിക്കുക: www.joinindiannavy.gov.in
അപേക്ഷ സമർപ്പിക്കാൻ: incet.cbt-exam.in/incetcycle3/login/user എന്ന ലിങ്ക് ഉപയോഗിക്കുക. അവസാന തീയതി: ജൂലൈ 18.