നാഷണൽ ആയുഷ് മിഷൻ തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പദ്ധതികളിലേക്ക് നിരവധി ഒഴിവുകൾ. സ്പീച്ച് തെറാപ്പിസ്റ്റ്, റെമഡി എഡ്യൂക്കേറ്റർ, സൈക്കോ തെറാപ്പിസ്റ്റ് എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത- ബാച്ചിലർ ഓഫ് ഓഡിയോളജി ആൻഡ് സ്പീച്ച് ലാംഗ്വേജ് പത്തോളജി, ഏർലി ചൈൽഡ്ഹുഡ് സ്പെഷ്യൽ എഡ്യുക്കേഷൻ ഡിപ്ലോമ, സ്പെഷ്യൽ എഡ്യൂക്കേഷൻ – ഓട്ടിസം സ്പെക്ട്രത്തിലെ ഡി എഡ്, സൈക്കോളജി/ അപ്ലൈഡ് സെക്കോളജി/ ക്ലിനിക്കൽ സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ആർ സി ഐ രജിസ്ട്രേഷനും
അപേക്ഷിക്കാനുളള ഉയർന്ന പ്രായപരിധി-40 വയസ് മെയ് അഞ്ചാണ് അപേക്ഷിക്കാനുള്ള അവസാന തീയതി.ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവനിലെ അഞ്ചാം നിലയിലെ ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ ആണ് അപേക്ഷ സമർപ്പിക്കേണ്ടത്. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാ കവറിന്റെ പുറത്തും അപേക്ഷയിലും തസ്തിക രേഖപ്പെടുത്തണം. അഭിമുഖം-മെയ് 8 ന് രാവിലെ 9.30 മുതൽ( പൂജപ്പുര സർക്കാർ ആയുർവേദ കോളേജിൽ). കൂടുതൽ വിവരങ്ങൾക്ക് www.nam.kerala.gov.in, ഫോൺ: 0471-2339552.