നികുതി കൂട്ടാൻ പുതുച്ചേരി; മാഹിയിൽ മദ്യവില കുത്തനെ കൂടും, കേരളത്തേക്കാൾ കുറവായിരിക്കുമോ?

news image
Apr 26, 2025, 7:35 am GMT+0000 payyolionline.in

മാഹി ∙ എക്സൈസ് തീരുവകൾ 50% വരെ വർധിപ്പിക്കാൻ പുതുച്ചേരി മന്ത്രിസഭായോഗം തീരുമാനിച്ചതോടെ, മാഹിയിലടക്കം മദ്യവില വർധിക്കും. വിവിധ മദ്യങ്ങളുടെ വിലയിൽ 10% മുതൽ 50% വരെ വർധനയ്ക്കാണു സാധ്യത.

മദ്യവിൽപന ഔട്‌ലെറ്റുകളുടെ ലൈസൻസ് ഫീസ് ഇരട്ടിയാക്കാനും നിർദേശമുണ്ട്. പക്ഷേ, ഇക്കാര്യങ്ങൾ സംബന്ധിച്ച് സർക്കാർ ഉത്തരവ് ഇറങ്ങിയിട്ടില്ല. സാമൂഹികക്ഷേമ പദ്ധതികൾക്ക് 500 കോടി രൂപ അധികം കണ്ടെത്താനാണ് വിവിധ തീരുവകൾ വർധിപ്പിക്കുന്നതെന്നാണു സർക്കാർ പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe