പലർക്കും സ്മാർട്ട്ഫോണിലെ ചാർജ് പെട്ടെന്ന് തീരുന്നത് ഒരു വലിയ തലവേദന തന്നെയാണ്. പണ്ടത്തെപ്പോലെ ദീർഘനേരം ചാർജ് നിൽക്കാത്തത് നമ്മുടെ പല കാര്യങ്ങളെയും അവതാളത്തിലാക്കാറുണ്ട്. എന്നാൽ എന്തുകൊണ്ടാണ് ഇങ്ങനെ ഫോണിന്റെ ബാറ്ററിയുടെ ചാർജ് പെട്ടെന്ന് തീർന്ന്പോകുന്നത്. അതിന് പിന്നിൽ നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന പല ആപ്പുകളും ആണെന്നാണ് പുതിയ പഠനം.
ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് നെറ്റ്‌വർക്ക് കമ്പനിയായ എലിവേറ്റ് യാഹൂ നടത്തിയ പുതിയ പഠനത്തിലാണ് നാം ഉപയോഗിക്കുന്ന ചില ആപ്പുകളാണ് ബാറ്ററി പെട്ടെന്ന് തീരാൻ കാരണമാകുന്നത് എന്ന്പറയുന്നത്. ബാറ്ററി പെട്ടെന്ന് തീർക്കുന്ന ആ ആപ്പുകൾ ഏതൊക്കെയാണെന്ന് നോക്കാം.
യുട്യൂബ് ആണ് അതിൽ ഒന്നാമത്തേത്. യുട്യൂബ് ഒരു മണിക്കൂർ ഉപയോഗിക്കുമ്പോൾ ഫോൺ ചാർജ്ജിന്റെ 20 ശതമാനവും തീരുന്നുവെന്നാണ് കണ്ടെത്തൽ. മാസം ബാറ്ററി ചാർജിന്റെ 540 ശതമാനമാണ് യുട്യൂബ് ഉപയോഗിക്കുന്നത്. പശ്ചാത്തലത്തിലും ബാക്ക്‌ഗ്രൗണ്ടിലും ആറ് മുതൽ ഏഴ് മണിക്കൂർ വരെ യുട്യൂബ് ആപ്പ് ബാറ്ററി ചോർത്തുമെന്നും പഠനത്തിൽ പറയുന്നു
നെറ്റ്ഫ്ലിക്‌സും ഈ തരത്തിൽ വലിയ രീതിയിൽ ബാറ്ററി ചോർത്തും. ഒരു മാസം മുഴുവൻ ചാർജ് ചെയ്യുന്ന ബാറ്ററിയുടെ 1,500 ശതമാനത്തോളമാണ് നെറ്ഫ്ലിസ്‌ക് ഉപയോഗിക്കുന്നതെന്നാണ് പഠനത്തിൽ കണ്ടെത്തൽ. ഏറ്റവും കൂടുതൽ ചാർജ് ചോർത്തുന്നതിൽ ഒന്നാമനാണ് നെറ്റ്ഫ്ലിക്സ്.ഈ പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ടിക് ടോക്. ഒരു മാസം ഏകദേശം 825 ശതമാനം ചാർജ്ജാണ് ടിക് ടോക് ഉപയോഗിക്കുന്നത്. ബാക്ക്ഗ്രൗണ്ട് പ്രോസസുകൾ ഓഫാക്കിയാൽ പോലും ഉപയോക്താവ് അറിയാതെ ഇത് ബാറ്ററി ചോർത്തുന്നുണ്ട് എന്നാണ് കണ്ടെത്തൽ.സ്‌നാപ്‌ചാറ്റ് ആണ് മറ്റൊരു പ്രധാനപ്പെട്ട ആപ്പ്. ചിത്രങ്ങളും വീഡിയോകളും കൈമാറുന്ന സ്‌നാപ്‌ചാറ്റും ബാറ്ററി വലിയ രീതിയിൽ ഉപയോഗപ്പെടുത്തും. പഠനമനുസരിച്ച് സ്‌നാപ്‌ചാറ്റ് ഉപയോഗിക്കുന്ന ചാർജിന്റെ പകുതിയും ആപ്പ് തുറക്കാത്തപ്പോൾ നടക്കുന്ന ബാക്ക്ഗ്രൗണ്ട് പ്രവർത്തനങ്ങൾ വഴിയാണ് ഉണ്ടാകുന്നത്.ത്രെഡ്‌സ് ആപ്പും ബാറ്ററി ഉപയോഗപ്പെടുത്തുന്നതിൽ നാലാം സ്ഥാനത്ത് ഉണ്ട്. ആപ്പ് ക്ലോസ് ചെയ്താലും ബാക്ഗ്രൗണ്ടിൽ പ്രതിമാസം ശരാശരി 6.9 മണിക്കൂർ ഇത് പ്രവർത്തിക്കുന്നുണ്ട്. ഒരു മാസം ചാർജ്ജ് ചെയ്യുന്ന ബാറ്ററിയുടെ 460 ശതമാനമാണ് ത്രെഡ്‌സ് ഉപയോഗിക്കുന്നത്.
