നിപാ മരണം; മലപ്പുറം ജില്ലയിലെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ്‌ സോൺ

news image
Sep 16, 2024, 3:31 am GMT+0000 payyolionline.in

മലപ്പുറം> വണ്ടൂരിൽ തിരുവാലി പഞ്ചായത്തിൽ നടുവത്തിൽ  നിപാ ബാധിച്ച് യുവാവ്‌ മരിച്ച പശ്ചാത്തലത്തിൽ പഞ്ചായത്തിലെ 4, 5,  6, 7  വാർഡുകൾ, മമ്പാട് പഞ്ചായത്തിലെ 7-ാം വാർഡ് എന്നിവ കണ്ടെയ്ൻമെന്റ്‌  സോണായി ജില്ലാ കളക്ടർ വി ആർ  വിനോദ് പ്രഖ്യാപിച്ചു.

ഈ സ്ഥലങ്ങളിൽ പ്രോട്ടോകോൾ പ്രകാരമുള്ള നിയന്ത്രങ്ങൾ ഉണ്ടാവും. ഈ വാർഡുകളിലെ നബിദിന ഘോഷയാത്ര മറ്റൊരു ദിവസത്തേക്ക് മാറ്റിവക്കണമെന്നു ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെങ്കിലും ജില്ലയിൽ പൊതുവെ ജാഗ്രത വേണമെന്നും മുൻകരുതലിന്റെ  ഭാഗമായി എല്ലാവരും മാസ്ക് ധരിക്കണമെന്നും ജില്ലാ കളക്ടർ അഭ്യർത്ഥിച്ചു.

ആഗസ്ത്‌ 23നായിരുന്നു ബംഗളൂരുവിൽ നിന്ന് യുവാവ് നാട്ടിലെത്തിയത്. ബംഗളൂരുവിൽ വച്ച് കാലിനുണ്ടായ പരുക്കിന് ആയുർവേദ ചികിത്സയ്ക്കായിരുന്നു നാട്ടിലെത്തിയത്. ഇതിനിടെയാണ് ഇയാൾക്ക് പനി ബാധിച്ചത്.

ആദ്യം വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പനി കുറയാഞ്ഞതിനെ തുടർന്നായിരുന്നു ഈ മാസം അഞ്ചിന് പെരിന്തൽമണ്ണയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കയാണ് മരണം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe