നിപ; ഉറവിടം കണ്ടെത്താൻ കേന്ദ്രസംഘത്തിന്റെ വലയിൽ കുടുങ്ങി രണ്ടു വവ്വാലുകൾ; വൈറസുണ്ടോ എന്ന് പരിശോധിക്കും

news image
Sep 15, 2023, 5:10 pm GMT+0000 payyolionline.in

കോഴിക്കോട്: നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താൻ കേന്ദ്രസംഘം വച്ച വലയിൽ രണ്ടു വവ്വാലുകൾ കുടുങ്ങി. വെള്ളിയാഴ്ച വൈകിട്ടോടെയാണ് രണ്ടു വവ്വാലുകളെ കിട്ടിയത്. ഇവയിൽ വൈറസുണ്ടോ എന്ന് പരിശോധിക്കും. ശനിയാഴ്ച ജാനകിക്കാട് മേഖലയിലും വല വിരിക്കുന്നുണ്ട്.

കോർപറേഷൻ പരിധിയിൽ ചെറുവണ്ണൂരിൽ വെള്ളിയാഴ്ച രോഗം സ്ഥിരീകരിച്ചതോടെ പ്രദേശത്ത് രോഗി താമസിക്കുന്നതിന്റെ 5 കിലോമീറ്റർ ചുറ്റളവിൽ കണ്ടെയൻമെന്റ് സോൺ ആയിരിക്കുമെന്ന് കലക്ടർ എ.ഗീത പറഞ്ഞു. കോഴിക്കോട് കോർപറേഷനിലെ ചെറുവണ്ണൂർ മേഖലയിലെ 43,44,45,46 വാർഡുകളും ബേപ്പൂർ മേഖലകളിലെ 47,48,51 വാർഡുകളിലും ഫറോക്ക് മുൻസിപ്പാലിറ്റിയിലെ എല്ലാ വാർഡുകളിലുമാണ് കണ്ടെയിൻമെന്റ് സോൺ.

സ്വകാര്യ ആശുപത്രിയില്‍ ഓഗസ്റ്റ് 30 ന് മരിച്ച കുറ്റ്യാടി മരുതോങ്കര കള്ളാട് എടവലത്ത് മുഹമ്മദിനും നിപ്പ സ്ഥിരീകരിച്ചിരുന്നു. ഇതാദ്യമായാണ് ഇന്‍ഡക്‌സ് കേസ് കണ്ടെത്തിയത്. ഇദ്ദേഹത്തില്‍നിന്നാണു മറ്റുള്ളവര്‍ക്കു രോഗം പടര്‍ന്നത്. ആശുപത്രിയില്‍ ത്രോട്ട് സ്വബ് ഉണ്ടായിരുന്നു. ഇതു പരിശോധിച്ചപ്പോഴാണ് ഫലം പോസിറ്റീവ് എന്ന് വ്യക്തമായത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe