നിപ സംശയം: ആരോ​ഗ്യ ജാ​ഗ്രതാ; ജില്ലയിൽ രണ്ട് പഞ്ചായത്തുകളിൽ പ്രാദേശിക അവധി

news image
Sep 12, 2023, 6:22 am GMT+0000 payyolionline.in

കോഴിക്കോട് : ജില്ലയിൽ പനി ബാധിച്ച് രണ്ടുപേർ മരിച്ച സാഹചര്യത്തിൽ ആരോ​ഗ്യ ജാ​ഗ്രതാ നിർദേശം. ആയഞ്ചേരി, മരുതോങ്കര ഭാഗങ്ങളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചു. പഞ്ചായത്തുകളിലെ സ്കൂളുകൾക്കും അങ്കണവാടികൾക്കും അവധി പ്രഖ്യാപിച്ചു. ആയഞ്ചേരി പഞ്ചായത്തിൽ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാന അധ്യാപകരെയും യോഗത്തിലേക്ക് വിളിച്ചിട്ടുണ്ട്.

നിപ സംശയം നിലനിൽക്കുന്നതിനാൽ ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഉന്നതതലയോ​ഗം കളക്ട്രേറ്റിൽ പുരോ​ഗമിക്കുകയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe