നിപ: 51 പേരുടെ പരിശോധന ഫലം ഇന്നറിയാം; മെഡിക്കൽ വിദ്യാർഥിയുടെ ഫലം നെഗറ്റീവ്

news image
Sep 17, 2023, 3:09 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതിയൊഴിയുന്നു. തിരുവനന്തപുരത്തെ മെഡിക്കൽ വിദ്യാർഥിയുടെ നിപ ഫലം നെഗറ്റീവ് ആണെന്ന റിപ്പോർട്ട് പുറത്തുവന്നു. കാട്ടാക്കട സ്വദേശിനിയുടെ നിപ ഫലം ഇന്ന് വരും. അതോടൊപ്പം 51 പേരുടെ പരിശോധന ഫലവും ഇന്നറിയാൻ സാധിക്കും. തിരുവനന്തപുരത്ത് രണ്ടുപേർക്കായിരുന്നു രോഗം സംശയിച്ചിരുന്നത്. കോഴിക്കോട്ട് നിന്ന് വന്നയാളായിരുന്നു മെഡിക്കൽ വിദ്യാർഥി. കാട്ടാക്കട സ്വദേശിനിയുടെ ബന്ധുക്കൾ കോഴിക്കോട്ട് നിന്ന് വന്നിരുന്നു. തോന്നക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലാണ് ഇവരുടെ സാമ്പിളുകൾ പരിശോധിച്ചത്.

കോഴിക്കോട് ജില്ലയിൽ നിപ നിയന്ത്രണ വിധേയമാണെന്ന് കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണ ജോർജ് വ്യക്തമാക്കിയിരുന്നു. ശനിയാഴ്ച പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. കോഴിക്കോട് 1192 പേരാണ് സമ്പർക്ക പട്ടികയിലുള്ളത്. അതിൽ അഞ്ചുപേർ ലക്ഷണങ്ങളോട് കൂടി ​ഐസൊലേഷനിലാണ്. നിയന്ത്രണങ്ങൾ തുടരുകയാണ്. ജില്ലയിൽ ശനിയാഴ്ച വരെ പഠനം ഓൺലൈൻ വഴിയാക്കിയിട്ടുണ്ട്. നിപ ബാധിത മേഖലകളിൽ പഠനത്തിനായി കേന്ദ്രമൃഗ സംരക്ഷണ വകുപ്പിന്റെ വിദഗ്ധ സംഘം നാളെ കോഴിക്കോട്ടെത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe