നിമിഷപ്രിയക്ക് തിരിച്ചടി: അപ്പീൽ യെമൻ സുപ്രീം കോടതി തളളിയെന്ന് കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചു

news image
Nov 16, 2023, 7:13 am GMT+0000 payyolionline.in

ദില്ലി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയുടെ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. ഇക്കാര്യം കേന്ദ്ര സർക്കാർ ദില്ലി ഹൈക്കോടതിയെ അറിയിച്ചു. നിമിഷപ്രിയയുടെ മോചനം സംബന്ധിച്ച് അമ്മ നൽകിയ ഹർജി അപേക്ഷയായി സർക്കാരിന് നൽകാനും നിർദേശം. നിമിഷപ്രിയയുടെ അമ്മയുടെ ഹർജിയിൽ 7 ദിവസത്തിനകം തീരുമാനമെടുക്കാൻ കോടതി പറഞ്ഞു. പാസ്പോർട്ട് അടക്കം രേഖകൾ കൈമാറാനും കോടതി നിർദേശിച്ചു.

കഴിഞ്ഞ മാസമാണ് ഇത് സംബന്ധിച്ച ഹർജി ദില്ലി ഹൈക്കോടതിയുടെ മുന്നിലെത്തിയത്. യെമനിലേക്ക് പോകാനുള്ള സൗകര്യമൊരുക്കണമെന്നും അതിനായുളള നടപടികൾ ഊർജ്ജിതമാക്കണമെന്നും കാണിച്ച് നിമിഷപ്രിയയുടെ അമ്മയാണ് ദില്ലി ഹൈക്കോടതിയെ ഹൈക്കോടതിയെ സമീപിച്ചത്. ഇതിൽ  കേന്ദ്രത്തിന് നോട്ടീസടക്കം ദില്ലി ഹൈക്കോടതി നൽകുകയും വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

കേസ് വീണ്ടും പരി​ഗണിച്ചപ്പോഴാണ് യെമനിലെ സുപ്രീം കോടതി ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ അപ്പീൽ തള്ളിയെന്നുള്ള കാര്യം കേന്ദ്രസർക്കാർ ദില്ലി ഹൈക്കോടതിയെ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.  അതേ സമയം വിഷയവുമായി ബന്ധപ്പെട്ട ഒരു വിവരങ്ങളും നിമിഷപ്രിയയുടെ കുടുംബത്തെ അറിയിച്ചിട്ടില്ല എന്നതാണ് പ്രധാന കാര്യം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe