പയ്യോളി: നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയ രണ്ടു തോണികൾ കസ്റ്റഡിയിലെടുത്തു. പ്ലാസ്റ്റിക് ബോട്ടിലുകൾ മരച്ചില്ലകൾ തുടങ്ങിയവ ഉപയോഗിച്ച് നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തുന്ന തോണികൾ ഇന്നലെ വടകര കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റ് യൂണിറ്റും നടത്തിയ പരിശോധനയിൽ ആണ് പിടികൂടിയത്. ഷംസുദ്ദീൻ അബൂബക്കർ എന്നിവരുടെ ഉടമസ്ഥതയിലുള്ള തോണികളാണ് പിടികൂടിയത്.

വലിയതോതിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ കടലിൽ തള്ളിയുള്ള മത്സ്യബന്ധനം നിരോധിച്ചിട്ടുള്ളതാണ്. പയ്യോളി ആവിക്കൽ ബീച്ച് കേന്ദ്രീകരിച്ചാണ് ഇത്തരം മത്സ്യബന്ധനം നടത്തുന്നത്. വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ദീപു സി. എസ്,.മറൈൻ സബ് ഇൻസ്പെക്ടർ രാജേഷ് , പയ്യോളി എസ് ഐ പ്രകാശൻ, എസ്.ഐ ഹരിദാസ്, സിപിഒ മാരായ പ്രദീഷ്, ഷനോജ് , അജേഷ് ഗാർഡുമാരായ നിധീഷ് ഹമലേഷ് , ഹോം ഗാർഡ് പ്രകാശൻ എന്നിവരാണ് സംഘത്തി ൽ ഉണ്ടായിരുന്നത്
