തിരുവനന്തപുരം ∙ കെ.എം.മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നിയമസഭയിൽ അക്രമം നടന്ന ദിവസം അവിടെയുണ്ടായ മറ്റു രണ്ടു സംഭവങ്ങളിലെ കേസ് കൂടി ഒരുമിച്ചു വിചാരണ ചെയ്യണമെന്ന ആവശ്യവുമായി കെ.കെ.ലതികയും ജമീല പ്രകാശവും. ഹർജിയിൽ തീരുമാനം അടുത്ത ഒന്നിന് പറയും. ഇന്നലെ കേസ് പരിഗണിച്ചപ്പോഴാണ് കോടതി ഇക്കാര്യം അറിയിച്ചത്. തങ്ങളെ യുഡിഎഫ് എംഎൽഎമാർ കയ്യേറ്റം ചെയ്തെന്നാണ് കേസ്. മുൻ എംഎൽഎമാരായ കെ.അജിത്, കെ.ടി.ജലീൽ, സി.കെ.സദാശിവൻ എന്നിവരാണു മൂന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിലെ കേസുകൾ അക്രമക്കേസുമായി ചേർത്തു വിചാരണ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നത്. ഈ ഹർജിയും ഒന്നിന് പരിഗണിക്കും.