നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുന്നത് നൂറോളം ഭീകരന്മാര്‍, 42ഓളം ടെററിസ്റ്റ് ലോഞ്ച്പാഡുകള്‍! ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത്

news image
Apr 24, 2025, 12:18 pm GMT+0000 payyolionline.in

പാക് അധീന കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്നത് നാല്‍പത്തിരണ്ടോളം ഭീകര ക്യാമ്പുകള്‍. ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ നിര്‍ദേശത്തിനായി കാത്തിരിക്കുന്നത് 150ലധികം ഭീകരന്മാരാണെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇവര്‍ക്ക് ആവശ്യമായ സഹായം നല്‍കുന്നത് പാകിസ്ഥാന്‍ സൈന്യമാണ്. ഹിസ്ബുള്‍ മുജാഹ്ദ്ദീന്‍, ജെയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ എന്നീ ഭീകരസംഘടനകളുടെതായി അറുപതോളം വിദേശ ഭീകരര്‍ കശ്മീരില്‍ സജീവമാണെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

ജമ്മു കശ്മീരിലെ ഒമ്പത് ജില്ലകളില്‍ വിദേശ ഭീകര സാന്നിധ്യം ഉണ്ടെന്നാണ് വിവരം. ജമ്മു, രജൗരി, പൂഞ്ച് പ്രദേശങ്ങളിലായി നിരവധി ഭീകരരാണ് പ്രവര്‍ത്തിക്കുന്നത്. കശ്മീര്‍ താഴ്വരയിലും സ്ഥിതി വ്യത്യസ്തമല്ല. ഇതില്‍ 115 ഓളം ഭീകരര്‍ പാകിസ്ഥാനികളാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe