മേപ്പയ്യൂർ: വാർത്തകൾ സത്യസന്ധമാണെന്ന് ഉറപ്പുവരുത്തേണ്ടത് മാധ്യമപ്രവർത്തകരുടെ ഉത്തരവാദിത്തമാണെന്നും, നിലവാരമുള്ള മാധ്യമ സംസ്കാരം ജനങ്ങളുടെ അവകാശമാണെന്നും മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. നിബിത പ്രസ്താവിച്ചു. ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ (ഐ.ആർ.എം.യു) മേപ്പയ്യൂർ മേഖലാ കൺവെൻഷനും ഐഡി കാർഡ് വിതരണവും വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.
ചടങ്ങിൽ മുജീബ് കോമത്ത് അധ്യക്ഷത വഹിച്ചു. മാധ്യമപ്രവർത്തകർക്കുള്ള അപകട ഇൻഷൂറൻസ് ഫോം വിതരണം ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂർ നിർവഹിച്ചു. ജില്ലാ സെക്രട്ടറി പി.കെ. പ്രിയേഷ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. രഘുനാഥ് പുറ്റാട്, സുരേന്ദ്രൻ മേപ്പയ്യൂർ എന്നിവർ ആശംസകൾ നേർന്നു. ശ്രീജീഷ് കേളപ്പൻ സ്വാഗതവും അഹ്മദ് അബ്ദുൾ ലത്തീഫ് നന്ദിയും പറഞ്ഞു.
കൺവെൻഷനിൽ ഐ.ആർ.എം.യു മേപ്പയ്യൂർ മേഖലയുടെ പുതിയ ഭാരവാഹികളായി പ്രസിഡന്റ്: മുജീബ് കോമത്ത്
സെക്രട്ടറി: സുരേന്ദ്രൻ മേപ്പയ്യൂർ, ട്രഷറർ: ശ്രീജീഷ് കേളപ്പൻ, വൈസ് പ്രസിഡന്റ്: എൻ.കെ. ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി: അഹ്മദ് അബ്ദുൾ ലത്തീഫ് എന്നിവരെ തെരത്തെടുത്തു.
