നിർമലാ സീതാരാമനെ എയിംസിൽ പ്രവേശിപ്പിച്ചു

news image
Dec 26, 2022, 1:09 pm GMT+0000 payyolionline.in

ന്യൂഡൽഹി: കേന്ദ്ര ധനകാര്യമന്ത്രി നിർമലാ സീതാരാമനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ഉദരസംബന്ധമായ അണുബാധയെ തുടർന്നാണ്‌ മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. സാധാരണ നടത്താറുള്ള പരിശോധനകളും നടത്തും.

മന്ത്രിയുടെ ആരോഗ്യനില തൃപ്‌‌തികരമാണെന്നും ഉടൻ ആശുപത്രി വിടുമെന്നും അധികൃതർ അറിയിച്ചു. ശനിയാഴ്‌ച്ച ചെന്നൈ ഡോ. എംജിആർ മെഡിക്കൽ സർവ്വകലാശാലയുടെ ബിരുദദാന ചടങ്ങിൽ നിർമലാ സീതാരമൻ പങ്കെടുത്തിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe