എറണാകുളം: നെടുമ്പാശ്ശേരിയിൽ വിമാനത്താവളത്തിലെ ഡ്യൂട്ടിക്കായി പോയ സിഐഎസ്എഫ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. അപകടത്തിൽ 15 പേര്‍ക്ക് പരിക്കേറ്റു. രണ്ടു പേരുടെ പരിക്ക് ഗുരുതരമാണ്. ഇവരുടെ തലക്കാണ് പരിക്കേറ്റത്. നെടുമ്പാശ്ശേരി ഗോള്‍ഫ് ക്ലബ്ബിന് സമീപം ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ചിരുന്ന ടെംപോ ട്രാവലർ നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. പരിക്കേറ്റവരെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറിഞ്ഞ ടെംപോ ട്രാവലര്‍ ക്രെയിൻ ഉപയോഗിച്ച് ഉയര്‍ത്തി. വിമാനത്താവളത്തിലേക്ക് പോകുന്ന റോഡിൽ വെച്ച് വാഹനം പെട്ടെന്ന് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പറയുന്നത്.
നെടുമ്പാശ്ശേരിയിൽ വിമാനത്താവള ഡ്യൂട്ടിക്ക് പോയ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം മറഞ്ഞു, 15 പേര്‍ക്ക് പരിക്ക്, രണ്ടു പേരുടെ നില ഗുരുതരം

Oct 17, 2025, 11:07 am GMT+0000
payyolionline.in
സൈനികസ്കൂൾ പ്രവേശനം; അപേക്ഷ ഒക്ടോബർ 30 വരെ
പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിന് തിരിച്ചടി; ശിരോവസ്ത്രം ധരിച്ച കുട്ടിയെ ..