നോട്ട് നിരോധനം റദ്ദാക്കാനാകില്ല: സുപ്രീംകോടതി

news image
Jan 2, 2023, 6:00 am GMT+0000 payyolionline.in

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് നിരോധനം റദ്ദാക്കാനാകില്ലെന്ന് സുപ്രീംകോടതി വിധിച്ചു. ലക്ഷ്യത്തിലെത്തിയില്ലെങ്കിലും നിരോധനം റദ്ദാക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു. അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. ആര്‍ബിഐയുമായി ചര്‍ച്ച ചെയ്ത് സര്‍ക്കാരിന് തീരുമാനമെടുക്കാമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ഗവായാണ് വിധി വായിച്ചത്.

അതേസമയം, വിഷയത്തില്‍ ഭിന്നവിധിയാണ് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് നാഗരത്‌ന പുറപ്പെടുവിച്ചത്. ഗവായിയുടെ വിധിയില്‍ വിയോജിപ്പുണ്ടെന്ന് പറഞ്ഞ നാഗരത്‌ന, നടപടിക്രമങ്ങള്‍ പാലിച്ചെന്ന വിധിയോട് യോജിപ്പില്ലെന്നും പാര്‍ലമെന്റില്‍ അവതരിപ്പിക്കുകയോ ഓര്‍ഡിനന്‍സ് ഇറക്കുകയോ വേണമായിരുന്നു എന്നും വ്യക്തമാക്കി.

അഞ്ചംഗ ബെഞ്ചിലെ നാല് പേര്‍ സര്‍ക്കാര്‍ തീരുമാനത്തോട് യോജിച്ചപ്പോള്‍ ജസ്റ്റിസ്  നാഗരത്‌ന വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe