‘പച്ചമനുഷ്യനൊരു ഹൃദയാശ്ലേഷം’; മുൻമന്ത്രി കെ.രാധാകൃഷ്ണനെ ആശ്ലേഷിച്ച് ദിവ്യ എസ്.അയ്യർ, ചിത്രം വൈറൽ

news image
Jun 23, 2024, 8:34 am GMT+0000 payyolionline.in

തിരുവനന്തപുരം: മുൻ മന്ത്രി കെ.രാധാകൃഷ്ണനെ കെട്ടിപ്പിടിക്കുന്ന ചിത്രം സമൂഹമാധ്യമത്തിൽ പങ്കിടുമ്പോൾ അത് ഇത്രയേറെ പ്രചരിക്കുമെന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടർ ഡോ.ദിവ്യ എസ്.അയ്യർ ഓർത്തില്ല.

‘‘ഏറെ ഇഷ്ടവും ബഹുമാനവും തോന്നുന്നൊരാളെ ധൈര്യമായി ആശ്ലേഷിക്കാൻ മലയാളി സ്ത്രീകൾക്കു കഴിയാറില്ല, ഈ ചിത്രം കണ്ടപ്പോൾ വളരെ സന്തോഷമായി’’– എന്ന് ദിവ്യയുടെ ഫോണിലേക്ക് ഒട്ടേറെ വനിതകളുടെ സന്ദേശമെത്തി.

 

പത്തനംതിട്ട കലക്ടറായിരുന്നപ്പോൾ, അന്നു മന്ത്രിയായിരുന്ന കെ.രാധാകൃഷ്ണനൊപ്പം ആദിവാസി മേഖലകളിൽ ഒന്നിച്ചു പ്രവർത്തിച്ച കാലത്താണ് അദ്ദേഹം ഒരു പച്ച മനുഷ്യനാണെന്നു മനസിലായതെന്നു ദിവ്യ പറഞ്ഞു.

 

എംപിയായതിനെ തുടർന്ന് മന്ത്രി സ്ഥാനത്തുനിന്നു രാധാകൃഷ്ണൻ രാജിവച്ച ദിവസം ഭർത്താവ് കെ.എസ്.ശബരീനാഥനും കുടുംബാംഗങ്ങൾക്കുമൊപ്പം മന്ത്രി വസതിയിൽ എത്തിയപ്പോഴാണ് ചിത്രം പകർത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe