പട്ടാമ്പിയിൽ മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി വീശി; യൂത്ത് കോൺ​ഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി

news image
May 15, 2023, 3:55 pm GMT+0000 payyolionline.in

പാലക്കാട്: പാലക്കാട്‌ പട്ടാമ്പിയിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയനെ യൂത്ത് കോൺഗ്രസ്‌ കരിങ്കൊടി കാണിച്ചു. പട്ടാമ്പി പോലീസ് സ്റ്റേഷന് സമീപം വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രവർത്തകരെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്ത്‌ നീക്കി. അന്തരിച്ച മുൻ എം എൽ എ എം. ചന്ദ്രന്റെ ആനക്കരയിലെ വീട് സന്ദർശിച്ച് പട്ടാമ്പിയിലൂടെ മടങ്ങുന്നതിനിടെയാണ് കരിങ്കൊടി കാണിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe