ജൂണ്‍ മാസത്തില്‍ രാജ്യത്ത് 12 ദിവസം ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അവധി സമയത്തും ഓണ്‍ലൈന്‍ ഇടപാടുകള്‍ നടത്താന്‍ സാധിക്കും. പ്രാദേശിക, ദേശീയ അവധികള്‍ ഉള്‍പ്പെടെയാണ് 12 ദിവസം അവധികള്‍.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കുന്ന ഹോളിഡേ കലണ്ടര്‍ അനുസരിച്ചാണ് ജൂണ്‍ മാസത്തില്‍ 12 ബാങ്ക് അവധികള്‍ വരുന്നത്. സംസ്ഥാനാടിസ്ഥാനത്തില്‍ ബാങ്കുകളുടെ അവധി ദിനങ്ങളില്‍ വ്യത്യാസമുണ്ടാകും. പ്രാധാന്യം അനുസരിച്ച് വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രീതിയിലാണ് ബാങ്കുകള്‍ക്ക് അവധി.
കേരളത്തില്‍ ഞായറാഴ്ചകളിലും രണ്ടാമത്തെ ശനിയാഴ്ചയും നാലാമത്തെ ശനിയാഴ്ചയും ബക്രീദിനും ബാങ്കിന് അവധിയാണ്.
അവധിയും അവധി ബാധകമാകുന്ന സംസ്ഥാനങ്ങളുടെയും പട്ടിക താഴെ:
ജൂണ്‍ 1- ഞായറാഴ്ച
ജൂണ്‍ 6- വെള്ളിയാഴ്ച- ബക്രീദ്- കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളില്‍ അവധി
ജൂണ്‍ 7- ശനിയാഴ്ച- ബക്രീദ് പ്രമാണിച്ച് വിവിധ സംസ്ഥാനങ്ങളില്‍ അവധി
ജൂണ്‍ 8- ഞായറാഴ്ച
ജൂണ്‍ 11- ബുധനാഴ്ച- കബീര്‍ദാസ് ജയന്തി/ സാഗ ദവ- സിക്കിമിലും ഹിമാചല്‍ പ്രദേശിലും അവധി
ജൂണ്‍ 14- രണ്ടാം ശനിയാഴ്ച
ജൂണ്‍ 15- ഞായറാഴ്ച
ജൂണ്‍ 22- ഞായറാഴ്ച
ജൂണ്‍ 27- വെള്ളിയാഴ്ച- രഥ യാത്ര- ഒഡിഷയിലും മണിപ്പൂരിലും അവധി
ജൂണ്‍ 28- നാലാം ശനിയാഴ്ച
ജൂണ്‍ 29- ഞായറാഴ്ച
ജൂണ്‍ 30- തിങ്കളാഴ്ച- റെംന നി-മിസോറാമില്‍ അവധി