ബ്യൂ​ട്ടി പാ​ർ​ല​റി​നെ​ക്കു​റി​ച്ചും അന്വേഷിക്കും, പ​ണ​ത്തി​ന്റെ ഉ​റ​വി​ട​വും കണ്ടെത്തണം; കേരള പൊലീസ് മുംബൈയിലേക്ക്

news image
Mar 10, 2025, 10:57 am GMT+0000 payyolionline.in

താ​നൂ​ർ: താ​നൂ​രി​ൽ​നി​ന്ന് വി​ദ്യാ​ർ​ഥി​നി​ക​ളെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ തു​ട​ര​ന്വേ​ഷ​ണ​ത്തി​നാ​യി അ​ന്വേ​ഷ​ണ​സം​ഘം വീ​ണ്ടും മും​ബൈ​യി​ലേ​ക്ക് പോ​കും. വി​ദ്യാ​ർ​ഥി​നി​ക​ൾ സ​ന്ദ​ർ​ശി​ച്ച ബ്യൂ​ട്ടി പാ​ർ​ല​റി​നെ​ക്കു​റി​ച്ചും അ​വി​ടെ ആ​രെ​ങ്കി​ലും സ​ഹാ​യം ചെ​യ്തി​രി​ക്കാ​നു​ള്ള സാ​ധ്യ​ത​യും സ​മ​ഗ്ര​മാ​യി അ​ന്വേ​ഷി​ക്കു​ക​യാ​ണ് ല​ക്ഷ്യം.

കെ​യ​ർ ഹോ​മി​ൽ ക​ഴി​യു​ന്ന പെ​ൺ​കു​ട്ടി​ക​ളെ ഞാ​യ​റാ​ഴ്ച തി​രൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റി​ന് മു​മ്പാ​കെ ഹാ​ജ​രാ​ക്കി ര​ഹ​സ്യ​മൊ​ഴി​യെ​ടു​ത്തു. ഇ​വ​ർ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ പ​റ​യാ​ത്ത​ത് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​കാ​ൻ ത​ട​സ്സ​മാ​കു​ന്നു​ണ്ട്. കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ണ​ത്തി​ന്റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ചും വ്യ​ക്ത​ത​യു​ണ്ടാ​യി​ട്ടി​ല്ല. ര​ക്ഷി​താ​ക്ക​ളി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്കേ​ണ്ടി​വ​രു​ന്ന​തി​ൽ എ​ന്തെ​ങ്കി​ലും പ്ര​യാ​സ​മോ പ​രി​ഭ്ര​മ​മോ വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്കി​ല്ല. ര​ക്ഷി​താ​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കു​ന്ന​തി​നു മു​മ്പാ​യി അ​വ​ർ​ക്കും കൗ​ൺ​സ​ലി​ങ് ന​ട​ത്തും.

അ​തി​നി​ടെ വി​ദ്യാ​ർ​ഥി​നി​ക​ളെ കൊ​ണ്ടു​പോ​യ കേ​സി​ൽ അ​റ​സ്റ്റി​ലാ​യ എ​ട​വ​ണ്ണ സ്വ​ദേ​ശി അ​ക്ബ​ർ റ​ഹീ​മി​നെ 21 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യ​ലി​നാ​യി പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലേ​ക്ക് ഉ​ട​ൻ വാ​ങ്ങേ​ണ്ട​തി​ല്ലെ​ന്നാ​ണ് തീ​രു​മാ​നം. കു​ട്ടി​ക​ളു​മാ​യി നാ​ലു മാ​സം മു​മ്പ് മാ​ത്രം ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട ഇ​യാ​ൾ ദി​വ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ത​ന്നെ കൂ​ടു​ത​ൽ അ​ടു​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് ഇ​വ​ർ ത​മ്മി​ൽ കൈ​മാ​റി​യ ഫോ​ട്ടോ​ക​ളും ചാ​റ്റു​ക​ളും വ്യ​ക്ത​മാ​ക്കു​ന്ന​ത്. സം​ഭ​വ​ത്തി​ൽ മ​റ്റാ​ർ​ക്കും ബ​ന്ധ​മി​ല്ലെ​ന്നു​ത​ന്നെ​യാ​ണ് ഇ​പ്പോ​ഴും പൊ​ലീ​സി​​ന്റെ നി​ഗ​മ​നം.

മാർച്ച് അഞ്ചിനാണ് പരീക്ഷ എഴുതാൻ പോയ താനൂർ സ്വദേശികളായ പ്ലസ് വൺ വിദ്യാർഥിനികളെ കാണാതായത്. ഇവർ മുംബൈയിലേക്കാണ് പോയതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. തുടർന്ന്, പുണെയിലെ ലോണാവാല റെയിൽവേ സ്റ്റേഷനിൽവെച്ച് പെൺകുട്ടികളെ കണ്ടെത്തുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe