തിരുവനന്തപുരം: പണം കിട്ടാത്തതുകൊണ്ട് വകുപ്പുകളുടെ പ്രവർത്തനം നടക്കുന്നില്ലെന്ന പരാതിയുമായി മന്ത്രിമാർ രംഗത്ത്. മന്ത്രിസഭായോഗത്തിലാണ് മന്ത്രിമാരുടെ പരാതി ഉയർന്നത്. എന്നാൽ സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ടെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.
സംസ്ഥാനത്ത് സാമ്പത്തിക ഞെരുക്കമുണ്ട്. അതിനാൽ കരുതലോടെ ചെലവഴിക്കണമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തിൽ പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ ആവർത്തിക്കുകയായിരുന്നു.