പത്തനംതിട്ടയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

news image
Oct 17, 2023, 3:07 pm GMT+0000 payyolionline.in

പത്തനംതിട്ട: എടത്തറയില്‍ നിന്നും കാണാതായ യുവാവിന്റെ മൃതദേഹം ആറന്മുളയില്‍ കണ്ടെത്തി. വടശ്ശേരിക്കര തലച്ചിറ സ്വദേശി സംഗീത് സജിയുടെ മൃതദേഹം ആറന്മുള സത്രക്കടവിലാണ് കണ്ടെത്തിയത്.

ഒക്ടോബര്‍ ഒന്നിന് വൈകീട്ട് സുഹൃത്തായ പ്രദീപിനൊപ്പം 23 കാരനായ സംഗീത് സജി ഓട്ടോറിക്ഷയില്‍ കയറി പോയതാണ്. പിന്നീട് വീട്ടിലേക്ക് തിരികെയെത്തിയില്ല. രാത്രി വൈകിയും തിരികെ വരാതായതോടെ വീട്ടുകാര്‍ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. സുഹൃത്ത് പ്രദീപും ഫോണ്‍ എടുത്തില്ല.

ഇടത്തറ ഭാഗത്ത് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ ഓട്ടോറിക്ഷ നിര്‍ത്തിയെന്നും അതിനുശേഷം സംഗീതിനെ കാണാതായെന്നുമാണ് പ്രദീപ് പറയുന്നത്. സമീപത്തെ തോട്ടില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടെന്നും പ്രദീപ് പറഞ്ഞിരുന്നു. സംഗീതിനെ പൊലീസും ഫയര്‍ഫോഴ്‌സും ദിവസങ്ങളോളം തിരഞ്ഞെങ്കിലും ഒരു സൂചനയും കിട്ടിയിട്ടില്ല. സംഗീതിന്റെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി കുടുംബം എസ്പിക്ക് പരാതി നല്‍കിയിരുന്നു

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe