പത്താം ക്ലാസ് പാസായവർ മുതൽ ബിടെക്കുകാര്‍ക്ക് വരെ അവസരം; 1000ൽ പരം ഒഴിവുകളുമായി പ്രയുക്തി 2025 തൊഴിൽമേള

news image
Sep 30, 2025, 8:24 am GMT+0000 payyolionline.in

തിരുവനന്തപുരം: തിരുവനന്തപുരം മോഡൽ ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 4ന് പ്രയുക്തി 2025 തൊഴിൽമേള സംഘടിപ്പിക്കുന്നു. പ്രമുഖ തൊഴിൽദായകരെയും നിരവധി ഉദ്യോഗാർഥികളെയും പങ്കെടിപ്പിച്ചുകൊണ്ട് ആറ്റിങ്ങൽ ഗവ. കോളേജിൽ വെച്ചാണ് തൊഴിൽമേള നടക്കുന്നത്. 10, +2, ഐ ടി ഐ, ഡിപ്ലോമ, ബിരുദം, ബിരുദാനന്തര ബിരുദം, ബി.ടെക് യോഗ്യതയുള്ളവർക്കായി 1000 ൽ പരം ഒഴിവുകളുണ്ട്.

https://www.ncs.gov.in വഴി തൊഴിൽദായകർക്കും ഉദ്യോഗാർഥികൾക്കും രജിസ്റ്റർ ചെയ്യാം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ NCS ID സൂക്ഷിക്കണം. അതോടൊപ്പം Google form link: https://forms.gle/95rquMwp6XHH9YeC8 ലിങ്കിലെ ഫോം പൂരിപ്പിച്ച ശേഷം ജോബ് ഫെസ്റ്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471-2992609, 8921941498.

‘നിയുക്തി’ തൊഴിൽമേള ഒക്ടോബർ നാലിന്

ആലപ്പുഴ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ, പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഒക്ടോബർ നാലിന് കോളജ് കാമ്പസ്സിൽ ”നിയുക്തി 2025′ എന്ന പേരിൽ തൊഴിൽ മേള സംഘടിപ്പിക്കും. ഫോൺ: 0477-2230624, 8304057735.

വാക്ക് ഇൻ ഇൻ്റർവ്യൂ

തൃപ്പൂണിത്തുറ ഗവൺമെൻ്റ് ആയുർവേദ കോളേജ് ആശുപത്രിയിൽ ഓണറേറിയം വ്യവസ്ഥയിൽ കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 9 ന് രാവിലെ 11 ന് ഗവൺമെൻ്റ് ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യലയത്തിൽ നടത്തുന്ന വാക്ക് ഇൻ ഇൻ്റർവ്യൂവിൽ പങ്കെടുക്കണം. ഫോൺ 0484 2 777374.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe