പനി ബാധിച്ച് ചികിത്സയിലായിരുന്ന പ്രവാസി ബാലന്‍ നിര്യാതനായി

news image
Mar 17, 2023, 10:15 am GMT+0000 payyolionline.in

മസ്കത്ത്: പനി ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി ബാലന്‍ ഒമാനില്‍ നിര്യാതനായി. ഇടുക്കി വാഗമണ്‍ സ്വദേശി സെല്‍വകുമാറിന്റെ മകന്‍ നെഹ്‍മിഹ് (അഞ്ച്) ആണ് ബുറൈമിയില്‍ മരിച്ചത്. ബുറൈമി ഇന്ത്യന്‍ സ്‍കൂളിലെ കെ.ജി വിദ്യാര്‍ത്ഥിയായിരുന്നു. പനിയെ തുടര്‍ന്ന് ബുറൈമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. മാതാവ് – ജസ്‍രീന്‍. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe