സീമാ ഗുലാം ഹൈദര്‍ എന്ന പാകിസ്ഥാനി യുവതി ഇന്ത്യയിലെത്തി. എന്തിനാണെന്നല്ലേ, ഓണ്‍ലൈനായി പബ്ജി കളിക്കുന്നതിനിടെ പരിചയപ്പെട്ട സച്ചിൻ എന്ന യുവാവിനെ തേടിയാണ് നാല് കുട്ടികളുമായവർ എത്തിയത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണിവർ സച്ചിനെതേടി വന്നത്. നേപ്പാള്‍ വഴിയാണ് കഴിഞ്ഞ മാസം അനധികൃതമായി യുവതിയും കുഞ്ഞുങ്ങളും ഇന്ത്യയിലെത്തിയത്. പബ്ജി കളിക്കിടെയുള്ള പരിചയം പ്രണയമായി മാറുകയായിരുന്നു. പിന്നീട് ഒന്നിച്ച് ജീവിക്കാൻ ഇരുവരും തീരുമാനിച്ചു. എന്നാൽ, ഇന്ത്യയിലേക്കുള്ള പാലിക്കേണ്ട യാത്രാ നിബന്ധനകൾ ഒന്നും ശ്രദ്ധിച്ചിരുന്നു. അങ്ങനെയാണ് മെയ്മാസം നോയിഡയിലെത്തിയത്.
സച്ചിൻ കാമുകിയെയും കുട്ടികളെയും വാടക വീട്ടില്‍ താമസിപ്പിച്ചു വരികയായിരുന്നു. ഇതിനിടെ, ഗ്രേറ്റർ നോയിഡയിൽ പാകിസ്ഥാൻ യുവതി അനധികൃതമായി താമസിക്കുന്നതായി ലോക്കൽ പോലീസിന് വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങളുടെ ചുരുളഴിയുന്നത്.
യുവതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടാകുമെന്ന് അറിഞ്ഞ സച്ചിൻ അവളെയും അവളുടെ നാല് കുട്ടികളെയും കൊണ്ട് സ്ഥലം വിട്ടു. എന്നാൽ, ഇവർ താമസിച്ചിരുന്ന അപ്പാർട്ട്മെന്റിന്റെ ഉടമ ബ്രിജേഷ് മേയിൽ വീട് വാടകയ്ക്കെടുത്തതായി പൊലീസിനോട് പറഞ്ഞു. തുടർന്നാണിരുവരും പിടിയിലാകുന്നത്. കുട്ടികളും പൊലീസ് കസ്റ്റഡിയിലാണെന്ന് ഗ്രേറ്റര്‍ നോയിഡ പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ സാദ് മിയ ഖാന് പറഞ്ഞു. സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.