.പയ്യോളി: ദേശീയപാത ആറുവരിയാക്കൽ നിർമ്മാണത്തിന്റെ പുരോഗതി വിലയിരുത്താൻ ജില്ലാ കലക്ടർ പയ്യോളിയിൽ എത്തി. ഇന്ന് രാവിലെ പത്തര മണിയോടെയാണ് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിംഗ്, ആർ ഡി ഒ, കരാർ കമ്പനി പ്രതിനിധികൾ എന്നിവർക്കൊപ്പം നേരിട്ട് സ്ഥല സന്ദർശനത്തിന് ഇറങ്ങിയത്.
രാവിലെ 9:30 യോടെ വെങ്ങളത്തുനിന്ന് ആരംഭിച്ച സന്ദർശനം ഈ റീച്ചിലെ അവസാനഭാഗം ആയ അഴിയൂർ വരെ നീളും.
പയ്യോളി ബസ് സ്റ്റാൻഡ് പരിസരം മുതൽ കിഴക്കുഭാഗത്തുള്ള സർവീസ് റോഡിലൂടെ കോടതി വരെയുള്ള ഭാഗത്ത് നടന്നെത്തിയാണ് ജില്ലാ കളക്ടറും സംഘവും പരിശോധന നടത്തിയത്.