പയ്യോളി: ഇന്നോവ കാറില്‍ അനധികൃതമായി സൂക്ഷിച്ച മയക്ക് മരുന്നുമായി പയ്യോളിയില്‍ യുവാവ് പോലീസ് പിടിയില്‍. തിക്കോടി പള്ളിത്താഴ ഹാഷിം (36) നെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ പയ്യോളി ഐപിസി റോഡില്‍ വാഹന പരിശോധന നടത്തുന്നതിനിടെ പയ്യോളി എസ്.ഐ. പി റഫീഖ് ആണ് പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കെഎല്‍ 18 ഇ 1221 ഇന്നോവ കാറില്‍ നിന്ന് .13 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കാര്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.