പയ്യോളിയില്‍ 30 കാരന്‍  ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു

news image
Jan 2, 2025, 6:49 am GMT+0000 payyolionline.in

പയ്യോളി: യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചു. പയ്യോളി മണ്ണംകുണ്ടില്‍ ബാബു – അജിത ദമ്പതികളുടെ മകന്‍ അഭിനവ് (30) ആണ് മരിച്ചത്. ഇന്നലെ രാത്രി പതിനൊന്നാരയോടെ വടകരയിലെ ആശുപത്രിയില്‍ നിന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോവുന്നതിനിടെയാണ് മരിച്ചത്.

വിദേശത്തായിരുന്ന ഇദ്ദേഹം ചികിത്സാവശ്യാര്‍ത്ഥം നാട്ടിലെത്തിയതായിരുന്നു. വടകരയിലെ ചികിത്സക്കിടെ അണുബാധയെ തുടര്‍ന്നു കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇതിനിടെ ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു.  ഭാര്യ: ശ്വേത. നാല് വയസ്സുള്ള മകനുണ്ട്. സഹോദരങ്ങള്‍: ആകാശ്, അക്ഷയ്.  മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe