പയ്യോളി : ദേശീയപാതയിൽ നിയന്ത്രണം വിട്ട് ലോറി ഡിവൈഡറിൽ ഇടിച്ചു കയറി അപകടം. പയ്യോളി റെയിൽവേ സ്റ്റേഷന് സമീപം കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലാണ് ഇന്ന് രാവിലെ 4:30 യോടെ അപകടമുണ്ടായത്.
എറണാകുളം അരൂരിൽ നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഡ്രൈവർ കൊൽക്കത്ത സ്വദേശി റഹ്മാൻ മാത്രമാണ് ലോറിയിൽ ഉണ്ടായിരുന്നത്.
ദേശീയപാത നിർമ്മാണ കമ്പനി റോഡരികിൽ സ്ഥാപിച്ച കോൺക്രീറ്റ് ഡിവൈഡറിലേക്കാണ് ലോറി ഇടിച്ചു കയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.